കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം; സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം
ഒഞ്ചിയം: കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലപറമ്പില്‍ സി.എം കുമാരന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.
എം. സത്യേന്ദ്രന്‍, പി.വി പ്രശാന്തന്‍, ആര്‍.കെ ശ്രീതു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എം പവിത്രന്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Description: CPIM onchiyam Local Conference