സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ നാളെ ഗതാഗതകുരുക്കിന് സാധ്യത, വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഇപ്രകാരം
വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ വടകര ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നാളെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 12മണി മുതല്‍ പൂളാടിക്കുന്ന് വഴി അത്തോളി-ഉള്ള്യേരി-പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്കും, കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്നും -ഉള്ള്യേരി -പേരാമ്പ്ര- നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്കും പോവേണ്ടതാണ്.
കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടി- നാദാപുരം-പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്ക് പോവണം. നാദാപുരം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ ചോറോട് ഓവര്‍ ബ്രിഡ്ജ് വരെയും, ചാനിയം കടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേപ്പയില്‍ വരെയും, പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലയാട് നട വരെയും വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അറക്കിലാട് റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Description: CPIM District Conference: vehicles should pass like this