സിപിഐഎം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ; 501 അം​ഗ സ്വാ​ഗതസംഘം രൂപീകരിച്ചു


വടകര: സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ നടക്കും. ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വടകരയിൽ നടന്ന രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. 501 അം​ഗ സ്വാ​ഗതസംഘം രൂപീകരിച്ചു.

സ്വാ​ഗതസംഘം ഭാരവാഹികളായി കെ പി ബിന്ദു( ചെയർപേഴ്സൺ) പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസിദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, കെ ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കൺവീനർ), കെ പുഷ്പജ, ടി പി ബിനിഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബലറാം, കെ കെ ബിജുള, ടി കെ അഷ്റഫ്, പി പി ചന്ദ്രശേഖരൻ, ടി പി ഗോപാലൻ (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു.

സ്വാ​ഗത സംഘം രൂപീകരണ യോ​ഗത്തിൽ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയാസെക്രട്ടറി ടി പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ദിവാകരൻ, കെ പു ഷ്പജ, കെ കെ മുഹമ്മദ്, എം എൽ എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല എന്നിവർ പങ്കെടുത്തു.