‘കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം
ചോറോട്: മത്സ്യബന്ധനം ഉപജീവനമാക്കിയ നൂറ്കണക്കിന് തൊഴിലാളികളുള്ള കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അറക്കല്‍ നടയില്‍ ഇ.എം ദയാനന്ദന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു.
വി.ദിനേശന്‍, വിജില അമ്പലത്തില്‍, പി.കെ ദിവാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശേഷം സമ്മേളനം ചോറോട്, കൈനാട്ടി ലോക്കലുകളായി വിഭജിച്ചു. 13 അംഗ ലോക്കല്‍ ലോക്കല്‍ കമ്മിറ്റികള്‍ നിലവില്‍ വന്നു.
കൈനാട്ടി ലോക്കലില്‍ കെ.കെ പവിത്രനെയും ചോറോട് ലോക്കലില്‍ മധു കുറുപ്പത്തിനെയും പുതിയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.
Description: CPIM Chorode Local Conference