സി.പി.ഐ വടകര ലോക്കൽ സമ്മേളനം; പഴയകാല പ്രവർത്തകരെ ആദരിക്കലും പ്രതിഭാസംഗമവും സംഘടിപ്പിച്ചു
വടകര: സി.പി.ഐ വടകര ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സി.പി.ഐ രൂപീകരണത്തിൻ്റെ നൂറാം വാർഷികാഘോഷ സമ്മേളനവും പഴയകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. വടകര പെരുവട്ടും താഴയിൽ വെച്ചു നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ പരിപാടിയിൽ അനുമോദിച്ചു. പഴയകാല പ്രവർത്തകരേയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളേയും ജില്ലാ പഞ്ചായത്ത് അംഗം എൻ.എം വിമല ആദരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ, ലോക്കൽ സെകട്ടറി സി രാമകൃഷ്ണൻ, പി അശോകൻ, പി ഗീത, കെ.പി ജയിൻ, പി നിഷ, ഇ.ടി.കെ രാഘവൻ, ആർടിസ്റ്റ് രാംദാസ് എന്നിവർ സംസാരിച്ചു.
Summary: CPI Vadakara Local Conference; A felicitation ceremony was held to honor past workers