‘തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക’; പഞ്ചായത്തിലേക്ക് സി.പി.ഐ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു


തുറയൂര്‍: പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിക്കാനായി തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് സി.പി.ഐ മാര്‍ച്ചും ധര്‍ണയും നടത്തി. പയ്യോളി അങ്ങാടി – കീഴരിയൂര്‍ ബണ്ട് റോഡിന്റെ പണി പൂര്‍ത്തീകരിക്കുക, പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടേയും ശോച്യസ്ഥിതി പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മിക്കുക എന്നീ ആവശ്യങ്ങളുമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ധര്‍ണ മണ്ഡലം കമ്മിറ്റി മെമ്പര്‍ പി.ടി. ശശി ഉദ്ഘാടനം ചെയ്തു. കെ. ജയരാജന്‍ അധ്യക്ഷനായി. പി.അശോകന്‍, മഠത്തില്‍ സുരേന്ദ്രന്‍, വാഴയില്‍ കുഞ്ഞിരാമന്‍, വെട്ടുകാട്ടില്‍ അബ്ദുള്ള, കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

summary: cpi march and dharana in thurayur demanding solution to deplorable condition of road