നാദാപുരത്ത് രണ്ടിടങ്ങളിലായി പശുക്കൾ കിണറിൻ വീണു; സാഹസികമായി പരിക്കുകളില്ലാതെ പശുക്കളെ പുറത്തെത്തിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ
നാദാപുരം: നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി. നാദാപുരം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ മുള്ളമ്പത്ത് കുനിയൽ അശോകൻ്റെ പശു കിണറിൽ വീണ വിവരം അറിഞ്ഞ് അവിടെയെത്തി പശുവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് മടക്കുന്നതിനിടെയാണ് എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലൻ്റെ പശു കിണറിൽ വീണ വിവരം ഫയർ ഫോഴ്സ് അംഗങ്ങളെ തേടിയെത്തിയത്.
നാദാപുരം ഫയർസ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിൻ്റ നേതൃത്വത്തിൽ ഷിഗിൻ ചന്ദ്രൻ, വൈഷ്ണവ് ജിത്ത് എന്നിവർ കിണറ്റിൽ ഇറങ്ങി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗങ്ങളുടെ സഹായത്തോടെ വളരെ ശ്രമകരമായാണ് പരിക്കുകൾ ഇല്ലാതെ പശുക്കളെ പുറത്തെത്തിച്ചത്.
രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ, സജി ചാക്കോ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സജീഷ്, ഷാഗിൽ, സുദീപ്, ദിൽറാസ് എന്നിവർ പങ്കാളികളായി.
Summary: Cows fell into wells at two places in Nadapuram; Firefighters bravely got the cows out unharmed