ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍ കന്നുകാലികള്‍ക്ക് ഭീഷണിയെന്ന് അഗ്നിരക്ഷാസേന; കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി (വീഡിയോ കാണാം)


പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പാംബ്ലാനിയില്‍ തോമസിന്റെ തോട്ടത്തിലെ കാട് മൂടിയ സ്ഥലത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് പശു വീണത്.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് പശുവിനെ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ശ്രീകാന്താണ് കിണറ്റില്‍ ഇറങ്ങി പശുവിനെ പുറത്തെത്തിച്ചത്.

പി.ആര്‍.സോജു, പി.കെ.സിജീഷ്, ശിഖിലേഷ്, കെ.കെ.ബിനീഷ് കുമാര്‍, അജീഷ് എ.സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു.

ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍ കന്നുകാലികള്‍ക്ക് ഭീഷണിയാണെന്നും അത്തരം സ്ഥലങ്ങളില്‍ കന്നുകാലി ഉടമകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഗ്നിരക്ഷാസേന പൊതുജനങ്ങളോടായി പറഞ്ഞു.

വീഡിയോ കാണാം:

ചിത്രങ്ങൾ കാണാം: