താമരശ്ശേരിക്കടുത്ത് വാവാട് സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് സാരമായ പരിക്ക്


കോഴിക്കോട്: താമരശ്ശേരിക്കടുത്ത് വാവാട് ദേശീയപാതയില്‍ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറിക്കച്ചവടക്കാരനായ സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറില്‍ ചാടി ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ഓട്ടോയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

summary: couple injured after falling into pothole on national highway