വിവാദ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കുക; ആറങ്ങോട് സ്കൂളിലേക്ക് എം.എസ്.എഫ് മാർച്ച്


വടകര: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എൽ.പി സ്‌കൂൾ അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷിനെ സ്കൂളിൽ നിന്നു പുറത്താക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞത് ഏറെനേരത്തെ സംഘർഷത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ തഹ്‌ലിയ മാർച്ച് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. വർഗ്ഗീയ വിഭജനമുണ്ടാക്കിയ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ഭാരവാഹികളായ മുഹമ്മദ് കാസിം പി.കെ, ഷാഫി തറമ്മൽ, സി.എം മുഹാദ്, കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ എടവലത്ത്, എം.എസ്.എഫ് ഹരിത ജില്ലാ പ്രസിഡന്റ് റിസ്വാന ഷെറിൻ, ജനറൽ സെക്രട്ടറി ഇൻഷിദ.പി എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാനിബ് ചെമ്പോട് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് നന്ദിയും പറഞ്ഞു.

Controversial Kaffir Screenshot, Banish Rebash from School; MSF March to Arangode School