‘കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക, പേരാമ്പ്ര – നൊച്ചാട് തറമ്മലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക’; പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്
അരിക്കുളം: പേരാമ്പ്ര – നൊച്ചാട് തറമ്മലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അരിക്കുളം ഏക്കാട്ടൂര്‍ മേഖലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തികോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാലന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
മേഖലാകമ്മറ്റി പ്രസിഡന്റ് കെ.കെ. കോയക്കുട്ടി ആധ്യക്ഷ്യത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.രാമദാസ്, ബ്ലോക്ക് ഭാരവാഹികളായ കെ. അഷറഫ്, ഒ.കെ.ചന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ഇ.കെ. അഹമ്മദ് മൗലവി, ലതേഷ് പുതിയേടത്ത്, ടി. മുത്തു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.അമ്മദ്, കെ.കെ.രാജീവന്‍, സി.എം.ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.