‘ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, രോഗികള്‍ ദുരിതത്തില്‍’; വടകര ജില്ലാ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വടകര: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗവൺമെൻറ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും, സർജറി വിഭാഗത്തിൽ ഉണ്ടായിരുന്ന ഏക ഡോക്ടർ മാറിപ്പോയതു കാരണം ആശുപത്രിയിലെ സർജറികൾ മുടങ്ങിയെന്നും ആരോപിച്ച് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. യു.ഡി.എഫ് വടകര ചെയര്‍മാന്‍ കോട്ടയിൽ രാധാകൃഷ്ണൻ ധര്‍ണ ഉദ്ഘാടനം ചെയ്തു.
വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. വി.കെ പ്രേമൻ, സുധീഷ് വള്ളിൽ, പറമ്പത്ത് പ്രഭാകരൻ, കെ.പി കരുണൻ, പുറന്തോടത്ത് സുകുമാരൻ, ചന്ദ്രൻ മൂഴിക്കൽ, പി.എസ് രഞ്ജിത് കുമാർ, രഞ്ജിത്ത് കണ്ണോത്ത്, ശശിധരൻ പറമ്പത്ത്, മഠത്തിൽ പുഷ്പ, ടി.കെ രതീശൻ തുടങ്ങിയവർ സംസാരിച്ചു.

ധർണ്ണാ സമരത്തിന് പി.പി കമറുദ്ദീൻ, വി.ആർ ഉമേശൻ, കിഴക്കയിൽ രമേശൻ, പി.രജനി, ശ്രീജിന സി.കെ, നാസ്സർ മീത്തേൽ, രവി മരത്തപ്പള്ളി എന്നിവര്‍ നേൃത്വം നല്‍കി.
Description: Congress protests in front of Vadakara District Hospital