ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക; വിലങ്ങാട് വില്ലേജ് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം
വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കെട്ടിട നിർമാണ വിലക്ക് പിൻവലിക്കുക, എന്‍.ഐ.ടിയുടെ സർവ്വേ റിപ്പോർട്ട് പുറത്തു വിടുക, ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. സർക്കാരിന്റെ നിഷ്‌ക്രിയത്തത്തിനെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടിൽ പറഞ്ഞു.
പ്രദേശത്തെ ദുരന്ത ബാധിതരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഉപരോധം. മണ്ഡലം പ്രസിഡന്റ് എൻ.കെ മുത്തലീബ് അധ്യക്ഷത വഹിച്ചു. പി.എ ആന്റണി, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, പി ബാലകൃഷ്ണൻ, ശശി പി.എസ്, തോമസ് മാത്യു, സാബു ജോസഫ്, മോളി ജോണി, രവീന്ദ്രൻ വയലിൽ, കെ.പി അബ്ദുള്ള, ബോബി തോക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.

മാർച്ചിന് ജോൺസൻ ഓലിക്കൽ, സിജിൽ തോമസ്, ബോബി ലൂക്കോസ്, ഔസെപ്പച്ചൻ മണിമല, ഡോമിനിക് കുഴിപ്പള്ളി, മാർട്ടിൻ ടോംസ്, എ.പി കുമാരൻ, കെ ശിവൻകുട്ടി എന്നിവര്‍ നേതൃത്വം നൽകി.
Description:
Congress protests in front of the Vilangad Village Office