കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതിലും പാചകവാതക വിലവര്‍ധനവിലും കോണ്‍ഗ്രസ് പ്രതിഷേധം: പേരാമ്പ്രയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
പേരാമ്പ്ര: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നിയന്ത്രണമില്ലാതെ തുടരുന്ന പാചകവാതക ഇന്ധനവില വര്‍ദ്ധനവിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.സുനന്ദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെസ്മിനാ മജീദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അര്‍ജുന്‍ കട്ടയാട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ ഹരികൃഷ്ണന്‍, കിഷോര്‍ കാന്ത്, ആദിത്യാ വാത്മീകം, അനീഷ്.കെ.സി, ആദില്‍ മുണ്ടിയത്ത്, റംഷാദ് പാണ്ടിക്കോട്, റിഞ്ചു രാജ്, ഷാഫി ചെറുവണ്ണൂര്‍, ഷാജഹാന്‍ കാരയാട്, ഗോപിക ചേനോളി, സി.പി.സുഹനാദ്, സുമിത്.ഇ.എന്‍, അമിത് മനോജ്, സജീര്‍ പന്നിമുക്ക്, അനുരാജ് വട്ടക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.