വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു
പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിടുന്നു. ചിലരുടെ മതിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി സി.പി.എം ഗൂഢനീക്കങ്ങള്‍ നടത്തുന്നു എന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
സമരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ജയശ്രീ വിജയന്‍, മിനി നടുക്കണ്ടി, സ്മിത റോജി, പ്രബിത രാമചന്ദ്രന്‍, ബിനു ശ്രീനിവാസന്‍, സീന രാജീവന്‍, രഷിത രാജേഷ്, സ്മിത ശശി, സജിന പ്രതീശന്‍, ഷൈനി ശശി എന്നിവരാണ് ഇന്ന് സമരത്തില്‍ പങ്കെടുക്കുന്നത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി നിയാസ് പി.എം ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ എന്‍.പി.വിജയന്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ജനറല്‍ സെക്രട്ടറിമാരായ ഇ.വി.രാമചന്ദ്രന്‍, കെ.കെ.വിനോദന്‍, ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് ഇ.ടി.സരീഷ്, ഐ.ടി.യു.സി നിയോജക പ്രസിഡന്റ് വി.പി.സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, വി.വി.ദിനേശന്‍, ബാലന്‍ നടുക്കണ്ടി, കെ.കെ.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.