‘എല്‍.ഡി.എഫ് സര്‍ക്കാറിന്റെത് ജനവിരുദ്ധ ബജറ്റ്’; കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)


കുറ്റ്യാടി: സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ബജറ്റിനെതിരെ കുറ്റ്യാടിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. ജനവിരുദ്ധ ബജറ്റാണ് എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ചതെന്ന് ആരോപിച്ചാണ് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തിയത്.

ജനവിരുദ്ധ ബജറ്റിലൂടെ നികുതി കൊള്ളയാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ കൊള്ളയ്ക്കെതിരെയും പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയുമായിരുന്നു പന്തം കൊളുത്തി പ്രതിഷേധം.

മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, പി.പി.ആലികുട്ടി, എസ്.ജെ.സജീവ്കുമാർ, പി.കെ.സുരേഷ്, സി.കെ.രാമചന്ദൻ, എൻ.സി.കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഹാഷിം നമ്പാട്ടിൽ, ബാപ്പറ്റ അലി, എ.കെ.വിജീഷ്, ചാരുമ്മൽ കുഞ്ഞബ്ദുല്ല, കാവിൽ കുഞ്ഞബ്ദുല്ല, തെരുവത്ത് കേളോത്ത് അബ്ദുല്ല, നാണു തയ്യിൽ, എൻ.സാജിർ, സി.സി.ഹാരിസ് എന്നിവർ പ്രസംഗിച്ചു.

വീഡിയോ കാണാം: