‘ഇന്ത്യൻ ജനതയ്ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്ന തെരഞെടുപ്പ് ഫലം’; വടകരയിൽ എം.ശശിധരൻ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് എസ്


വടകര: കോൺഗ്രസ് എസിൻ്റെ നേതൃത്വത്തിൽ വടകരയിൽ എം.ശശിധരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി യു.ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ജനതയ്ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടില്ല എന്ന് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു എന്ന് ബാബു ഗോപിനാഥ് പറഞ്ഞു. പ്രതിപക്ഷം ഒരു നല്ല മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുമായിരുന്നില്ല. അനുസ്മരണ സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡൻ്റ് അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡൻ്റ് വി.ഗോപാലൻ, പി. സോമശേഖരൻ, വി.പി. സുരേന്ദ്രൻ, ബാബു പറമ്പത്ത്, എം.കെ. കുഞ്ഞിരാമൻ കോമത്ത് രാജൻ, വി.പി. ബാലൻ , രഞ്ജിത്ത് വള്ളിൽ, കെ.വി.മോഹൻദാസ്, എം.പി മോഹൻദാസ് എന്നിവർ സംസാരിച്ചു.