‘നീതിനിർവ്വഹണം നിഷ്പക്ഷമാവണം’; കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ മാർച്ച്
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നീതിനിർവ്വഹണം നിഷ്പക്ഷമാവണം, രാഷ്ട്രിയ- പക പോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ, എം കെ ഭാസ്കരൻ, പി.കെ.സുരേഷ്, കെ പി അബ്ദുൾ മജീദ്, ടി കെ അശോകൻ, വി.കെ.ഗീത, തായന ബാലാമണി, അനന്തൻ കുനിയിൽ, എൻ സി കുമാരൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു,ദാമോദരൻ കണ്ണോത്ത്, ജമാൽ മൊകേരി, മലയിൽ ബാലകൃഷ്ണൻ, ഇ ആനന്ദൻ, ടി കുഞ്ഞിക്കണ്ണൻ, പുതിയെടുത്ത് വിജയൻ, എ ടി ഗീത, അനിഷ പ്രദീപ്, പി കെ ജ്യോതികുമാർ, ടി വി കുഞ്ഞികണ്ണൻ, ലീബ സുനിൽ , കെ.കെ.രാജൻ, കേളോത്ത് റഷീദ് തുടങ്ങിവർ , പി കെ കണാരൻ, പത്മനാഭൻ ചേരാപുരം എന്നിവർ നേതൃത്വം നൽകി.