സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍; പി സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ 150 ബൂത്ത് കമ്മിറ്റി



അരിക്കുളം:
കോണ്‍ഗ്രസ് നേതാവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാവില്‍ പുളിയിലോട്ട് സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായ സുധാകരന്‍ നമ്പീശന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ജീവിതത്തിലുടനീളം സത്യസന്നമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നിര്‍ഭയനായ പോരാളിയായിരുന്നു അദ്ദേഹം.

മത നിരപേക്ഷതയുടെ പ്രതീകമായ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തിയെന്നും യോഗം വിലയിരുത്തി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കെ.കെ.കോയക്കുട്ടി അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.അഷറഫ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. അനസ് കാരയാട്, കെ.കെ.ഇബ്രാഹിം കുട്ടി, നൗഫല്‍ ചാത്തോത്ത്, മുസ്തഫ രയരോത്ത്, സി.അമ്മദ്, സി.എം.ഗോപാലന്‍, പി.എം.മോഹനന്‍, റംസു രയരോത്ത്, മുസ്തഫ രയരോത്ത് പള്ളിയില്‍ കേളപ്പന്‍, സി.എം.രാജന്‍, നഹാസ് കാരയാട്, എ.വി.കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.