നൊച്ചാട് സ്‌കൂള്‍ അധ്യാപകന്‍ സി.കെ അജീഷിന്റെ സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി


പേരാമ്പ്ര: നൊച്ചാട് സ്‌കൂള്‍ അധ്യാപകന്റെ സസ്‌പെന്‍ഷന്‍, പേരാമ്പ്രയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലാളി യൂണിയന്‍ നേതാവും നൊച്ചാട് സ്‌കൂള്‍ അധ്യാപകനുമായ സി.കെ അജീഷിനെ കള്ളകേസില്‍ കുടുക്കി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ ചേനോളി റോഡിലുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീണ്‍ കുമാര്‍ നേതൃത്വം നല്‍കി.