മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ കമ്പ്യൂട്ടർ ലാബിൻ്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം


മേപ്പയ്യൂർ: മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റയും,നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനം സലഫിയ്യ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. സലഫി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി.കെ.അബ്ദുള്ള അധ്യക്ഷനായി.

സെക്രട്ടറി എ.പി.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.വി.അബ്ദുളള, എ.കെ.അബ്ദുറഹ്മാൻ, കെ.വി.അബ്ദുറഹ്മാൻ, കെ.പി.ഗുലാം മുഹമ്മദ്, കായലാട്ട് അബ്ദുറഹ്മാൻ, എ.അസ്ഗർ അലി, കണ്ടോത്ത് അബൂബക്കർ ഹാജി, അഹമ്മദ് പാതിരിപ്പറ്റ, അജയ് കുമാർ, റാഷിദ് പി.എം, ടി.എം.അബ്ദുള്ള, സാബിക്ക് പൂനൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് അലി സ്വാഗതവും കെ.കെ.കുഞ്ഞബ്ദുള്ള നന്ദിയും രേഖപ്പെടുത്തി.


ഫോട്ടോ: മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റയും,നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനം ഡോ. ഹുസൈൻ മടവൂർ നിർവ്വഹിക്കുന്നു.