ഇരിങ്ങത്ത് റോഡ് പണിക്കിടെ കംപ്രസർ വാഹനത്തിൽ കുടുങ്ങി അപകടം; പേരാമ്പ്ര സ്വദേശിയായ തൊഴിലാളി മരിച്ചു


പയ്യോളി: തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസര്‍ വാഹനത്തിനടിയില്‍ കുടുങ്ങി പേരാമ്പ്ര സ്വദേശിക്ക് ദാരുണാന്ത്യം. ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരിച്ചത്‌. ഇരിങ്ങത്ത് വെച്ച് തിങ്കളാഴ്ച രാവിലെ 9മണിയോടെയാണ് അപകടം.

റോഡ് പണിക്കിടെ കംപ്രസര്‍ വാഹനം നീങ്ങി സന്തോഷ് അതിനിടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെകൂടെയുണ്ടായിരുന്നവര്‍ മേപ്പയ്യൂര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
അച്ഛന്‍: പരേതനായ വാസു (മുതുകുന്നുമ്മൽ) പുളിയോട്ട് മുക്ക്
അമ്മ: ദേവി. ഭാര്യ: രജനി. മക്കൾ: പതേയായ ദീപ്തി, സഞ്ജീവ്
സഹോദരങ്ങൾ: സത്യൻ, സുജിത്ത്, ഉഷ, പരേതനായ സുഗീഷ്.

Summary: Compressor gets stuck in vehicle during road construction in Iringathu; worker from Perambra dies