പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂർത്തീകരിക്കുക; പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ


പുറമേരി: വരൾച്ചയ്ക്ക്‌ മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന്‌ കൺവൻഷൻ ചൂണ്ടിക്കാട്ടി.

ഉപതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് പിടിച്ചെടുത്ത അജയൻ പുതിയോട്ടിലിന് കൺവൻഷനിൽ സ്വീകരണം നൽകി. കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡൻ്റ് പി അജിത്ത്, വി.കെ അശോകൻ, കെ ചന്ദ്രൻ മാസ്റ്റർ, എം.ശശി, എം.കെ കുഞ്ഞിരാമൻ, രാജൻ വട്ടക്കണ്ടി, കെ.വിജയൻ, എം ജലജ, ഷീബ എന്നിവർ പ്രസംഗിച്ചു.

Description: Complete the work of the Jaljeevan Mission project in purameri Panchayat; Congress