പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കൊയിലാണ്ടി ചേലിയ സ്വദേശി അറസ്റ്റിൽ


കൊയിലാണ്ടി: പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലിയ സ്വദേശിയായ വടക്കേ വളപ്പിൽ ജിഷ്ണുദാസിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി സുഹൃത്തായ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി കാപ്പാട് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐ.പി.സി 376 പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്.ഐ കെ.പി.ഗിരീഷ്, എ.എസ്.ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജു വാണിയംകുളം, അജിത്ത് മണിയോത്ത്, പ്രവീണ്, ഒ.കെ.സുരേഷ് എന്നിവരടങങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Description: Complaint that the girl was sexually assaulted by pretending to be in love