കല്ലാച്ചിയില്‍ നിന്നും നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതായി പരാതി


നാദാപുരം: കല്ലാച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഞ്ചോയ് ദാസ്(24) എന്നയാളെയാണ് കാണാതായത്.

എപ്രില്‍ 24നാണ് ഇയാള്‍ കല്ലാച്ചിയിലെ താമസ സ്ഥലത്ത് നിന്നും നാട്ടിലേക്ക് പോയത്. എന്നാല്‍ എത്തേണ്ട ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് സഞ്ചോയിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് കല്ലാച്ചിയില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നയാള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൂര്‍ഷിദാബാദിലെ പോലീസ് സ്‌റ്റേഷനിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.