വടകര താഴങ്ങാടി സ്കൂളിലെ അധ്യാപകനെ കാണാനില്ലെന്ന് പരാതി
വടകര: അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂളിലെ അധ്യാപകനാണ്.
മാർച്ച് മൂന്ന് മുതലാണ് ദേവദർശിനെ കാണാതായത്. ദിവസവും വടകരയിൽ നിന്ന് ബസിനാണ് മേപ്പയ്യൂരേക്ക് പോകാറുള്ളത്. അന്നേദിവസം സ്കൂൾ വിട്ട് സഹപ്രവർത്തകന്റെ വാഹനത്തിൽ ദേവദർശ് ബസ് കയറുന്നതിനായി വടകര ടൗണിൽ വന്നിറങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയിട്ടും ദേവദർശ് വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലിസിൽ പരാതി നൽകുകയായിരുന്നു.

മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലിസിൽ ബന്ധപ്പെടണം 04962676220