വടകര പുത്തൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷ്ടിച്ചതായി പരാതി; പോലിസ് കേസെടുത്തു


വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷണം പോയതായി പരാതി. പുത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ മോട്ടോറാണ് മോഷണം പോയത്.

രണ്ടാഴ്ചയായി ഹൈമാസ് ലൈറ്റ് കത്താതായിട്ട്. തുടർന്ന് ഇന്ന് തകരാർ പരിശോധിക്കാൻ കെൽട്രോൺ നിന്ന് ജോലിക്കാരെത്തിയപ്പോഴാണ് മോട്ടോർ മോഷണം പോയതായി അറിയുന്നത്.

മോട്ടോറിന് ഏകദേശം പതിനഞ്ചായിം രൂപ വിലവരുമെന്ന് കൗൺസിലർ ശ്രീജിന വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കൗൺസിലർ വടകര പോലീസിൽ പരാതി നൽകി.

Description: Complaint of theft of motor of high mast light in Vadakara Puthur; Police registered a case