ഇടിച്ച് കയറി വാ മക്കളെ; ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ തുടങ്ങി
വടകര: ജില്ല കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് വടകര മേപ്പയിൽ ഐ.പി.എം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കായിക മേഖലകളിൽ അസാസിയേഷനുകളിലെ അനാരോഗ്യപരമായ പല പ്രവണതകളും കായികരംഗത്തെ നശിപ്പിക്കുന്നതായി ഒ. രാജഗോപാൽ പറഞ്ഞു.
ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽപരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ വനിതാ താരങ്ങളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജനുവരി ആദ്യവാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. ചാമ്പ്യൻഷിപ്പ് ഡിസംബർ എട്ടിന് സമാപിക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.പി.ടി അഗസ്റ്റിൻ, വടകര പ്രസ്സ്ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല, ഐ.പി.എം അക്കാദമി ക്യാമ്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്, ജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ ട്രഷറർ പി.കെ.വിജയൻ, കെ.രതിഷ് കുമാർ, കെ.രമേശ്, രജീഷ്.സി.ടി.ടി, പി.കെ.അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
Summary: Come on, children; District Karate Championship started in Vadakara