കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര രജതജൂബിലി ആഘോഷം; പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി


വടകര: സംസസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകര, രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ: ടി.വി.ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് സൂപ്രണ്ട് ജസ്റ്റിൻ ഡി കോട്ടോ മുഖ്യ അതിഥി ആയിരുന്നു.

പ്രഥമ അധ്യാപകരായ ഡോ: ബാബു രാജേന്ദ്രൻ, ജസ്റ്റിൻ ഡി കോട്ടോ, ഡോ: ബിന്ദു.പി.വി, ഡോ: മഹേഷ്.വി.വി, രതീഷ്.പി.എം, ഇ.എം.ചന്ദ്രാസൻ, വിജയൻ, എന്നിവരെയും കോ-ഓഡിനേറ്റർ ശിവപ്രകാശിനേയും കോളേജിനു വേണ്ടി പൊന്നാട അണിയിച്ചു. അസിസ്റ്റൻറ് പ്രൊഫസർ സിന്താര ഇ.പി, അസിസ്റ്റൻ്റ് പ്രഫസർ നിധിൻ.ടി എന്നിവർ സംസാരിച്ചു. സൈതാലക്ഷ്മി നന്ദി പറഞ്ഞു

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ കേരള എഞ്ചിനീയറിംഗ് റേങ്ക് പട്ടിക അനുസരിച്ച് ലഭിക്കാവുന്ന കോളേജുകളിലെ കോഴ്സുകളുടെ സാധ്യത മനസിലാക്കുന്നതിന് വേണ്ടി ഫൈനൽ ഇയർ ഐ ടി വിദ്യാർത്ഥിയായ ഉദിത്ത് ബിജു രൂപകൽപ്പന ചെയ്ത
കീം 2024 എഞ്ചിനീയറിംഗ് ഓപ്ഷൻ അസിസ്റ്റൻ്റ് അപ്ലിക്കേഷൻ പ്രിൻസിപ്പാൾ ലോഞ്ച് ചെയ്തു. കീം എക്സാമിനേഷൻ എഴുതി കോളേജുകളും കോഴ്സുകളും കാത്തിരിക്കുന്ന കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപകരിക്കപ്പെടുന്ന ഒരു ആപ്പാണ് ഇത്.

പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും തമ്മിലുള്ള സംവാദം ഡോ: ബിന്ദു.പി.വി ഉദ്ഘാടനം ചെയ്തു. ഡോ: മഹേഷ്.വി.വി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലും പുറത്തുമുള്ള വിവിധ മൾട്ടി നാഷണൽ കമ്പനികളുടെ പ്രധാന ഉദ്യോഗസ്ഥരുമായി കോളേജിലെ നിലവിലെ അവസാന വർഷ വിദ്യാർത്ഥികൾ നടത്തിയ സംവാദം പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് ഉദ്ഘാടനം ചെയ്തു.
ചിന്തുരാജ് (ഡെപ്യൂട്ടി മാനേജർ ലൂസയിൽ മെറീന ദോഹ ഖത്തർ), മനു ഗോപിനാഥ് (പ്രൊജക്റ്റ് മാനേജർ വിപ്രോ, ബാംഗ്ലൂർ),
അരുൺ ജോസ് (പ്രൊജക്റ്റ് മാനേജർ ഇൻഫോസിസ്, ബാംഗ്ലൂർ),
ഫായിസ് (നെറ്റ്‌വർക്ക് ആർക്കിടെക്ട് ടി.സി.എസ്), മറിയ എലിസബത്ത് (ബ്രാഞ്ച് ഹെഡ് ഫെഡറൽ ബാങ്ക് കോട്ടയം),
നമിത രാജ് (ഇന്ത്യൻ ഓയിൽ ഡീലേഴ്സ് കൊല്ലം), സോനാ പ്രഭാകർ (പ്രൊജക്റ്റ് മാനേജർ മൈക്രോസോഫ്റ്റ് )
എന്നിവർ പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചും നൂതന സാങ്കേതിക വിദ്യകളക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു.

പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാകായിക പരിപാടികളും അരങ്ങേറി.പുതിയ അലൂമിനി ഭാരവാഹികളായി സെക്രട്ടറി പ്രിയങ്ക.പി, വൈസ് പ്രസിഡണ്ട്: സൈതാലക്ഷ്മി, സി.എസ് അരുൺ ജോസ്. ജോയിൻ സെക്രട്ടറി: പ്രജിൽ എം, ഹരികൃഷ്ണ വേണുഗോപാൽ,
ട്രഷറർ: ഷഹനാസ് എൻ.