ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തണം; സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം
വടകര: മണിയൂര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതിയായ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ കുഞ്ഞിരാമന്‍ വൈദ്യര്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
പി.ഷൈമ, എം.എം ധര്‍മരാജന്‍, ടി.കെ അഖില്‍, വി സുരേഷ് ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഇ രവികൃഷ്ണന്‍ സെക്രട്ടറിയായി 11 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: Chovva para should also be included in the Chovva Puzha tourism project: CPIM Mudapillavil local conference