ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി


ചോറോട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. പി കരുണൻ മുഖ്യപ്രഭാഷണം നടത്തി. കെ. കെ റിനീഷ്,മഠത്തിൽ പുഷ്പ, ഭാസ്കരൻ.എ, രമേശൻ കിഴക്കയിൽ, ആർ കെ പ്രവീൺകുമാർ, ടി ലക്ഷ്മണൻ,കെ. ജി രാഗേഷ്,മോഹൻദാസ് കെ. കെ, ഐ ഷാജി,ബാലകൃഷ്ണൻ ചെനേങ്കി,നജീബ് ചോറോട്, ഗംഗാധരൻ, ശിവകുമാർ, മോഹനൻ മാസ്റ്റർ, സുകുമാരൻ ബാലവാടി,ശിവൻ. കെ. ടി, ബാലകൃഷ്ണൻ.എ തുടങ്ങിയവർ സംസാരിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്.