പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം; മുക്കാളി സ്വദേശിയെ ചോമ്പോല പൊലീസ് അറസ്റ്റ് ചെയ്തു


ചോമ്പാല: പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ അറസ്റ്റില്‍. മുക്കാളി സ്വദേശിയായ ഷംസുദ്ധീനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ച ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

ഐ.പി.സി 153, 505(1)(ബി) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഷംസുദ്ധീനുമേല്‍ ചുമത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.