ക്ലബ്ബിന്റ വാര്‍ഷികം, പൊതുജനോപകാര പരിപാടികളുമായി ചിരുതകുന്ന് തരംഗം ക്ലബ്ബ്; വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് ചിരുതകുന്നില്‍ സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ്
പേരാമ്പ്ര: ചിരുതകുന്ന് തരംഗം ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡിലെ വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.
ചിരുതകുന്ന് പ്രദേശത്തെ നൂറോളം പേര്‍ക്ക് ഡോക്ടര്‍ നന്ദിനിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേത്രപരിശോധന നടത്തി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആധുനിക രീതിയിലുള്ള താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുവാനുള്ള അവസരം ഹോസ്പിറ്റല്‍ നല്‍കുന്നുണ്ട്. കൂടാതെ ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (കെ.എ.എസ്.പി, ആര്‍.എസ്.ബി.വൈ) ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതും നിരവധിപേര്‍ക്ക് സഹായകരമായി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച് ജനശ്രദ്ധപിടിച്ചുപറ്റിയ ചിരുതകുന്നിലെ യുവജന കൂട്ടായ്മയാണ് തരംഗം ക്ലബ്ബ്. അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.