വൈവിധ്യങ്ങളായ കലാ പരിപാടികളുമായി കുട്ടികൾ നിറഞ്ഞാടി; മനോഹരങ്ങളായ കലാപ്രകടനങ്ങളുമായി വടകര നഗരസഭ ഭിന്നശേഷി കലോത്സവം
വടകര: വടകര നഗരസഭ ഭിന്നശേഷി കലോത്സവം നിലാവ് 2024-25 നഗരസഭ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിതാ പതേരി അധ്യക്ഷത വഹിച്ചു. നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗക്കാരുടെ കലാ സാംസ്കാരിക പരിപാടിയാണ് നിലാവ് പദ്ധതി.
വൈവിധ്യങ്ങളായ കലാപരിപാടികളുമായി കുട്ടികൾ നിറഞ്ഞാടിയപ്പോൾ അതിമനോഹരമായ കലാപ്രകടനങ്ങൾക്കാണ് വടകര ടൗൺഹാൾ സാക്ഷിയായത്. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരുടെ മാനസികവും കലാപരവുമായ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളും പിന്തുണയും പ്രോത്സാഹനവുമായി ഒപ്പംകൂടി.
നഗരസഭ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എ.പി.പ്രജിത, കൗൺസിൽ പാർട്ടി ലീഡർമാരായ വി.കെ.അസീസ് മാസ്റ്റർ, എം.കെ.പ്രഭാകരൻ, പി.രജനി, കെ.കെ.വനജ, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ സ്വാഗതം പറഞ്ഞു. നഗരസഭ നിർവഹണ ഉദ്യോഗസ്ഥ ജാസ്മിൻ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.
Summary: Children were engrossed in a variety of artistic activities; Vadakara municipality differently abled arts festival with beautiful art performances