നൊച്ചാട് മാവട്ടെയില്‍ താഴെ കോണ്‍ഗ്രസ് നേതാവിന്റെ കോഴിക്കട അടിച്ച് തകര്‍ത്തു, പന്ത്രണ്ട് കോഴികളെ മോഷ്ടിച്ചു


പേരാമ്പ്ര: നൊച്ചാട് മാവട്ടെയില്‍ താഴെ കോണ്‍ഗ്രസ് നേതാവിന്റെ കോഴിക്കട അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് നേതാവായ വടക്കയില്‍ ഇസ്ഹാഖിന്റെ കോഴിക്കടയാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്.

അടിച്ചു തകര്‍ത്ത കടയില്‍ നിന്ന് അര ലക്ഷം രൂപയും പന്ത്രണ്ട് കോഴികളും നഷ്ടമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജന്‍ കണ്ടോത്ത്, പനോട്ട് അബൂബക്കര്‍, അബൂബക്കര്‍, സി.കെ.അജീഷ്, എ.വി.ബാബു, എ.വി.സന്തോഷ്, വികാസ് മരുതോളി എന്നിവര്‍ സംസാരിച്ചു.