ചെറുവണ്ണുര്‍ പെരുവാണിയന്കുന്നുമ്മല് രാജീവന്റെ കൊപ്രച്ചേവിന് തീപ്പിടിച്ചു; ഉദ്ദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം
ചെറുവണ്ണുര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മഠത്തില്‍ മുക്കിന് സമീപം പെരുവാണിയന്കുന്നുമ്മല് രാജീവന്റെ കൊപ്രച്ചേവിന് തീപ്പിടിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ഏകദേശം നാലായിരത്തോളം തേങ്ങയും ചേവിനടുത്ത് കൂട്ടിയിട്ട ചിരട്ടയും അഗ്നാക്കിരയായി. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് അസിസ്റ്റന്റെ സ്റ്റേഷന് ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
ഉദ്ദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം . ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ ഐ. ഉണ്ണികൃഷ്ണന്, കെ. ശ്രീകാന്ത്, കെ.പി വിപിന്‍, പി.എം വിജേഷ്, ആര്. ജിനേഷ്, എസ്.ആര് സാരംഗ് ഇ.എം പ്രശാന്ത്, സി.കെ സ്മിതേഷ് ഹോം ഗാര്‍ഡ് എന്‍.എം രാജീവന് എന്നിവര്‍ പങ്കാളികളായി
summery: cheruvannur peruvaniyan kunnummal copra caught fire, loss of one lakh