ചെറുവണ്ണൂര്‍ കണ്ടീതാഴ സി പി അബ്ദുല്‍ കരീം മുസ്ലിയാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മാട്ടൂല്‍ മന്‍ഷഅ് മുന്‍ മാനേജറായിരുന്ന ചെറുവണ്ണൂര്‍ കണ്ടീതാഴ സി പി അബ്ദുല്‍ കരീം മുസ്ലിയാര്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ഐസിഎഫ് ഷാര്‍ജ അല്‍ നഹ്ദ യൂണിറ്റ് രൂപീകരണത്തില്‍ സജീവ പങ്കാളിത്തം വഹിക്കുകയും മുന്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ച് പ്രാസ്ഥാനിക രംഗത്ത് നാട്ടിലും വിദേശത്തും സജീവ സാന്നിധ്യമായിരുന്നു അബ്ദുല്‍ കരീം മുസ്ലിയാര്‍.

പിതാവ്: പരേതനായ അസൈനാര്‍ (കുണ്ടുള്ള പറമ്പില്‍). മാതാവ്: ആയിഷ. ഭാര്യ: റസിയ. മക്കള്‍: റാഷിദ, മുഹമ്മദ് റാഫി, മുഹമ്മദ് തമീം, ഹന്നത്ത്.
മരുമകന്‍: ശരീഫ് സഖാഫി തിരുവോട്.
സഹോദരങ്ങള്‍: ജമീല, അബ്ദുല്‍ ജലീല്‍, മുഹമ്മദ്, ത്വാഹിറ.

മുഹമ്മദ് ഫൈസി മോങ്ങം, സൈതലവി മുസ്ലിയാര്‍ മോങ്ങം, കുഞ്ഞബ്ദുളള സഖാഫി കോച്ചേരി, അഫ്‌സല്‍ കോളാരി, ഹുസൈന്‍ മിസ്ബാഹി തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.