പോരിനൊരുങ്ങി; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്, ഇരുമുന്നണികളിലെയും സ്ഥാരാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് കക്കറമുക്കിലെ ഉപതെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിചു. എല്‍.ഡി.എഫിലെ ആസ്യ കെ.സി, യു.ഡി.എഫിലെ മുംതാസ് പി എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറായ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എ.ജി ഷാജുവിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയോടൊപ്പം എം.കുഞ്ഞമ്മത് മാഷ്, ആര്‍.ശശി, സി.പി ഗോപാലന്‍, സി.കെ.എം ബാലകൃഷ്ണന്‍, എം.എം മൗലവി, സി.എം ബാബു എന്നിവര്‍ അനുഗമിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, എം.കെ സുരേന്ദ്രന്‍, പി.കെ മൊയ്തീന്‍ മാസ്റ്റര്‍, വി ബി രാജേഷ്, അബ്ദുല്‍ കരീം കോച്ചേരി, ഒ മമ്മു, എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, എം.വി മുനീര്‍ മാസ്റ്റര്‍, ശ്രീഷ ഗണേഷ്, സുബൈദ ഇ.കെ, ഫൈസല്‍ പാലിശ്ശേരി, മൂസ കോത്തമ്പ്ര, ചെറുവോട്ട് കുഞ്ഞമ്മദ്, കെ.പി നജീബ്, ടി പി അബ്ദുറഹ്മാന്‍, എന്‍.കെ ഇമ്പ്രാഹിം, പിലാക്കാട്ട് ശങ്കരന്‍, രവിക്കുറുപ്പ്, അഷറഫ് ടി, മൊയ്ദു എം.കെ തുടങ്ങിയവരായിരുന്നു എത്തിയത്.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ജാഥയായാണ് ഇരു മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടര്‍ന്നാണ് 15-ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണും.

summary: cheruvannur by election candidates have submitted their nomination