വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ തലോടലേറ്റ് ചെണ്ടുമല്ലി പൂക്കൾ വിരിയും


വടകര: സമഗ്രശിക്ഷ അഭിയാൻ വടകര ബിആർസിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾ ചെണ്ടുമല്ലി കൃഷിയിറക്കി. വടകര ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിൻ്റെ സഹകരണത്തോടെയാണ് കുട്ടികൾ കൃഷി ആരംഭിച്ചത്.

ഭിന്നശേഷി കുട്ടികളുടെ ചെണ്ടുമല്ലി കൃഷി നടീൽ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ കെ..പി.ബിന്ദു നിർവ്വഹിച്ചു. ബി.പി.സി വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. ജെ.എൻ.എം സ്കൂൾ പ്രിൻസിപ്പൽ കെ.നിഷ, പ്രധാനാധ്യാപകൻ സി.ടി.സത്യൻ, ടി.ഷൈജു, വി.കെ.ശിജി, എം.കൃഷ്ണകുമാർ, കെ.സന്ധ്യ, കെ.എംലീന, കെ.എം.സൗമ്യ, കെ.സ്മിത എന്നിവർ നേതൃത്വം നൽകി.