ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടുകാരുടെ ഏതാവശ്യത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വം; പി.സി കുഞ്ഞിക്കണ്ണന്റെ വിയോഗത്തോടെ ചങ്ങരോത്തുകാര്‍ക്ക് നഷ്ടമായത് പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം
ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണ (66)ന്റെ വിയോഗത്തോടെ നാടിന് നഷ്ടമായിരിക്കുന്നത് ജനകീയനായ ജനപ്രതിനിധിയെയെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷക്കാലം ചങ്ങരോത്ത് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം പൊതുജനങ്ങളുടെ ഇടയില്‍ സജ്ജീവ സാന്നധ്യമായിരുന്നു. ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടുകയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിരുന്ന കാലയളവിന്‍ നാടിനായി ഒത്തിരി വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രദേശത്തെ മികച്ച പാചകക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജ്ജീവമായി ഇടപെട്ടിരുന്നതായും നാട്ടുകാര്‍ അഭിപ്രയപ്പെട്ടു.
പരേതരായ അച്ചുതന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കമല.
മക്കള്‍: ലെനിന്‍, ലിജ. മരുമക്കള്‍: രമ്യ (ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്), സതീശന്‍ തീക്കുനി(കെഎസ്ഇബി). സഹോദരങ്ങള്‍: ലീല ചെമ്പ്ര, ലക്ഷമി അരികുളം, രാജീവന്‍ വടകര (എക്സ് മിലിട്ടറി).
സംസ്‌കാരം ഞായറാഴ്ച്ച രാത്രി 10മണിയ്ക്ക് വീട്ടുവളപ്പില്‍ നടന്നു.