രണ്ട് വര്‍ഷം മുന്‍പ് അമ്മയെ കൊടുവാള് കൊണ്ട് വെട്ടി, ഇപ്പോള്‍ കൊലപാതകവും; മുതുകാട്ടിലെ ദാരുണ കൊലപാതകത്തില്‍ നിര്‍ണ്ണായകമായത് നാട്ടുകാരുടെ മൊഴി
ചക്കിട്ടപാറ: മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് മകന് അറസ്റ്റില്‍. അമ്പലക്കുന്ന് ജാനുവിന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് മകന് അനീഷിനെ പെരുവണ്ണാമൂഴി എസ്.ഐ ആര്.സി ബിജു അറസ്റ്റ് ചെയ്തത്.
ഈ മാസം 10ന് രാവിലെയാണ് ജാനുവിനെ വീടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന ഫൊറന്‍സിക് സര്ജന് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മരണത്തിന്റെ തലേദിവസവും വീട്ടില്‍ ബഹളം നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ അനീഷ് മദ്യപിച്ചെത്തി കലഹം പതിവായിരുന്നുവെന്ന് കോളനി നിവാസികള്‍ പറയുന്നു. ജാനുവിന്റെ തലയ്ക്ക് ഏറ്റ ക്ഷതവും ശ്വാസം മുട്ടിയതുമാണു മരണകാരണമെന്നാണു ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ സൂചന. രാത്രിയില്‍ ബഹളത്തിനിടയില്‍ അമ്മയുടെ കഴുത്തില്‍ പിടിക്കുകയും അടിക്കുകയും ചെയ്തതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2 വര്‍ഷം മുന്‍പ് അമ്മയെ വെട്ടി പരുക്കേല്പിച്ച കേസിലും അനീഷ് ശിക്ഷ അനുഭവിച്ചിരുന്നു.
summary: tribal women’s death, son arrested