ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: രാഘവന്‍.അമ്മ: ഭാര്‍ഗവി. ഭാര്യ: ഷൈല.

മക്കള്‍: വിഷ്ണു, സ്വാതി, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: മനോജ്, ബിന്ദു.

ചക്കിട്ടപ്പാറ പ്രതീക്ഷ ഫുട്‌ബോള്‍ ക്ലബ്ബിനുവേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തതാരമാണ്. ഇതിനു പുറമെ കേരള ക്ലബ്ബിനു വേണ്ടി സ്‌റ്റേറ്റ് തലത്തിലും മത്സരിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അണ്ണക്കുട്ടന്‍ചാല്‍ തറവാട്ടിലെ വീട്ടുവളപ്പില്‍.