ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ പ്രധാന തിരുനാളിന് ഇന്ന് തുടക്കം; പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടക്കും
ചക്കിട്ടപാറ: സെന്റ് ആന്റണീസ് ഇടവക തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ മുതല്‍ പ്രാര്‍ത്ഥനകളും പ്രത്യേക പരിപാടികളും നടക്കും. 6.30 വിശുദ്ധ കുര്‍ബാന, സന്ദേശം, വൈകീട്ട് 4.30 ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്, സെമിത്തേരി സന്ദര്‍ശനം, 7.15 സാമൂഹിക നാടകം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകള്‍.
നാളെ രാവിലെ 6.30 തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് -ഫാ. ബിജു വള്ളിപറമ്പില്‍ കാര്‍മികനാകും, വൈകീട്ട് 4.45 പ്രസുദേന്തി വാഴ്ച, അഞ്ചിന് ആഘോഷമായ തിരുനാള്‍ സമൂഹബലി (നവവൈദീകര്‍ – ഫാ. ജോര്‍ജ് തുറയ്ക്കല്‍ മുഖ്യകാര്‍മികത്വത്തില്‍) 6.45-ന് പ്രദക്ഷിണം, സമാപന ആശീര്‍വാദം, 8.45 വാദ്യമേളങ്ങള്‍, 9.45 ആകാശ വിസ്മയം.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 6.30 ജപമാല ഏഴിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് – ഫാ. മാത്യു കളപ്പുര കാര്‍മികനാകും. പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് – ഫാ. വിന്‍സെന്റ് കണ്ടത്തില്‍ കാര്‍മികത്വം വഹിക്കും.11.45 പ്രദക്ഷിണം, സമാപന ആശീര്‍വാദം, 12.30 സ്‌നേഹവിരുന്ന്.