വിദേശത്ത് തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കായ്; വിദേശ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷകളും പ്രതിസന്ധികളും ശില്പശാലയുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്


ചക്കിട്ടപ്പാറ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവങ്ങള്‍ നല്‍കാനായ് ശില്പ്പശാല. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്പ്പശാലയില്‍ പ്ലടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ഏപ്രില്‍ 17ന് രാവിലെ 10.30ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയിത്തില്‍ നടക്കുന്ന ശില്പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിക്കും.

വിദേശ വിദ്യാഭ്യസത്തിന്റെ സാധ്യതകള്‍, കൗണ്‍സിലിംഗ്, ബാങ്ക് വായ്പാ സഹായം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളാണ് ശില്പശാലയില്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏതൊരു വിദ്യാര്‍ത്ഥിക്കും സൗജന്യ രജിസ്‌ട്രേഷന്‍ നേടി ഈ ശില്പശാലയില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ലിങ്ക് താഴെ ചേര്‍ക്കുന്നു. https://wa.me/+917012123 വാട്‌സ് ആപ്പ് വഴി രജിസ്‌ട്രേഷന് 9061482009.