പാതയൊരുങ്ങി: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പാറത്തറ മുക്ക് – കാഞ്ഞിരക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പാറത്തറ മുക്ക് – കാഞ്ഞിരക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി പണി പൂർത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു സജി, വിനീത മനോജ്, വിനീഷ ദിനേശൻ എന്നിവർ സംസാരിച്ചു. സുജാത മനയ്ക്കൽ സ്വാഗതം പറഞ്ഞു.