പയ്യോളിയിലെ വർണ്ണം സ്റ്റുഡിയോ ഉടമ ചന്ദ്രൻകണ്ടിയിൽ സി.കെ.സുരേഷ് ബാബു അന്തരിച്ചു


പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വർണ്ണം സ്റ്റുഡിയോ ഉടമ സി.കെ.സുരേഷ് ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും ,
സി.ഒ.സി.എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു.

പരേതനായ ചന്ദ്രൻകണ്ടിയിൽ കുമാരൻ്റെയും പരേതയായ ദേവിയുടെയും മകനാണ്. ഭാര്യ പ്രേമലത. മകൻ അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട് ). സഹോദരങ്ങൾ: അജിത ഇരിങ്ങൽ (റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ്), ശോഭന (മണത്തണ), പരേതനായ സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച.

Chadrankandiyil CK Suresh Babu, owner of Varnam Studios in Paioli, passed away