‘കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം’; വടകരയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം ആരംഭിച്ചു


വടകര: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശന ബോധവൽക്കരണ പരിപാടി കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം എല്ലാവരിലും എത്തിക്കാനുള്ള ശ്രമം വേണമെന്ന് കെ.കെ.രമ പറഞ്ഞു.

സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് കടന്നുവരുന്ന ഈ കാലത്ത് അവർക്കായി കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ട തുണ്ടെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി അധ്യക്ഷത വഹിച്ചു. വടകര ടൗൺ ഹാളിൽ നടക്കുന്ന പ്രദർശന പരിപാടി അഞ്ചു ദിവസം നീണ്ടുനിൽക്കും. സെപ്റ്റംബർ 6 ന് പ്രവേശനം അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

സി.ബിസി മേഖലാ ഡയറക്ടർ പാർവതി.വി, കണ്ണൂർ ഫീൽഡ്പബ്ലിസിറ്റി ഓഫീസർ ബിജു.കെ. മാത്യു, വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ.എം.വി, വടകര ഐ.സി.ഡി.എസ് പ്രോജക്ട് സി.ഡി.പി.ഒ രജിഷ.കെ.വി, സി.ബി.സി കണ്ണൂർ ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ്. ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ലീഗൽ സർവീസസ് അതോറിറ്റിക്ക് വേണ്ടി അഡ്വ. സി.കെ.വിനോദൻ ക്ലാസ് എടുത്തു.

Summary: Central government schemes should be delivered to the people; An exhibition on centrally planned projects has started at Vadakara