പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കരിമ്പ പനയംപാടത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികളായ മൂന്ന് പെൺകുട്ടികളാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ടു ബസ് കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്കു മുകളിലേക്ക് അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ചുകയറി മറിയുകയായിരുന്നു.
ഫുള്‍ ലോഡ് സിമിന്റുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Description: Cement lorry overturned on Palakkad school students; Three children died