Category: തൊഴിലവസരം

Total 120 Posts

ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ യോഗ്യതയുള്ളവരാണോ? ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഇതാ അവസരം

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിന്റെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. പഞ്ചായത്തിലെ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 29 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരം, വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. ഒഴിവുകൾ എന്തെല്ലാമെന്ന് നോക്കാം: ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, ബ്രാഞ്ച്

ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെഷിനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങളറിയാം

കുറ്റ്യാടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തൊഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം; ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം

കോഴിക്കോട്: ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം ഏപ്രിൽ 10 ന് രാവിലെ 11 മണിക്കും, കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്ക് 2.30 നുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2355840 എന്ന നമ്പറിൽ ബന്ധപ്പെടുക.

കോഴിക്കോട് പന്തീരാങ്കാവ് പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപക ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം

കോഴിക്കോട് : പന്തീരാങ്കാവ് പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ്, ഇംഗ്ളീഷ്, ഫിസിക്കൽ എജ്യുക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി ഏപ്രിൽ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ prIpvsasc@gmail.com, ഫോൺ: 0495-2436699.

കോഴിക്കോട് തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികളിൽ ഒഴിവ്; അഭിമുഖം ഏപ്രിൽ നാലിന്

കോഴിക്കോട് : തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം. എക്സ്റേ, ഇ.സി.ജി, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വച്ച് നടക്കും. ഉദ്യോഗാർഥികളുടെ അപേക്ഷ, ബയോഡേറ്റ, എക്സ്പിരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.

കെഎസ്ആർടിസി- സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം; അവസാന തീയ്യതി മാർച്ച് 26

തിരുവനന്തപുരം: കെ.എസ്.ആർ ടി.സി – സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ദീർഘദൂര ബസുകളുടെ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ക്ഷണിച്ച അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി. മാനദണ്ഡങ്ങളിൽ ഭേദ​ഗതി വരുത്തി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്കാണ് ദീർഘിപ്പിച്ചത്. പുതുക്കിയ മാനദണ്ഡപ്രകാരം മാർച്ച് 26 ന് വൈകന്നേരം 5

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന്

കൂത്താളി പഞ്ചായത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം

പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിൽ വിവധ തസ്തികളില്‍ നിയമനം. ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിന്റെ തസ്തികകളിലാണ് നിയമനം. താത്കാലിക നിയമനമാണ്. അഭിമുഖം 25-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ.

error: Content is protected !!