Category: കുറ്റ്യാടി

Total 217 Posts

‘ഞങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കായി ഏത് ആപല്‍ ഘട്ടത്തിലും രക്തം ദാനം ചെയ്യാന്‍ ഞങ്ങള്‍ എല്ലായ്‌പോഴും തയ്യാറാണ്, രക്തദാനത്തിലൂടെ മനുഷ്യ സ്‌നേഹം വ്യാപരിപ്പിക്കും’; പ്രണയ ദിനത്തില്‍ പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍

പാലേരി: പ്രണയ ദിനത്തില്‍ സ്‌നേഹിക്കുന്നവര്‍ക്കായി രക്തം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍. പ്രണയ ദിനത്തില്‍ വേറിട്ട മാതൃകയായി നടന്ന രക്ത ദാന-ഗ്രൂപ്പ് നിര്‍ണ്ണയ ഏകദിന ക്യാമ്പിന്റെ ഭാഗമായാണ് ഇരുന്നൂറോളം ഐഡിയല്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്. ‘സഹജീവികള്‍ തമ്മിലുള്ള പ്രണയവും സ്‌നേഹവുമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പിന്റെ ആധാരമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ സന്തോഷ സുദിനത്തില്‍

പെട്രോളും ലൈറ്ററുമായി രാത്രി വീട്ടിലെത്തി, അക്രമം തടഞ്ഞ് അമ്മയുടെ സമയോചിത ഇടപെടല്‍; പ്രണയം നിരസിച്ചതിന്റെ പേരില്‍ താമരശ്ശേരിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനെത്തിയ പാലേരി സ്വദേശി അറസ്റ്റില്‍

കുറ്റ്യാടി: താമരശ്ശേരി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റു ചെയ്തു. പാലേരി സ്വദേശി അരുണ്‍ജിത്തിനെ (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോളും ലൈറ്ററുമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു. യുവാവിനെ കണ്ട പെണ്‍കുട്ടിയുടെ അമ്മ പെട്ടെന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടിയുടെ അമ്മ വിവരം അറിയിച്ചതു പ്രകാരം നാട്ടുകാരെത്തി

അത്യാധുനിക സൗകര്യങ്ങളുമായി കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം; 19.43 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 19.43 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല

‘റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുക, ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുക, പുഴുക്കലരി ലഭ്യമാക്കുക’; കുറ്റ്യാടിയില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കുറ്റ്യാടി: റേഷന്‍ സംവിധാനം അട്ടിമറിച്ച് പാവങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ കുറ്റ്യാടിയില്‍ കഞ്ഞിവെപ്പ് പ്രതിഷേധം. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി ടൗണിലെ റേഷന്‍ കടയ്ക്ക് മുന്‍പിലാണ് കഞ്ഞിവെപ്പ് പ്രതിഷേധ സമരം നടത്തിയത്. വിതരണത്തിലെ അപാകത പരിഹരിച്ച് റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുക, അരിയുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി

‘കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി’; കുടുംബശ്രീ വായ്പ്പാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ചെക്യാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.കുമാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നാദാപുരം: ചെക്യാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.കുമാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൊട്ടിയൂര്‍ സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കുമാരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തേ കുടുംബശ്രീ വായ്പ്പാ തട്ടിപ്പ് കേസില്‍ കുമാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. Related News: ‘കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച്

ചക്കിട്ടപ്പാറ, കുറ്റ്യാടി, ഭാഗങ്ങളിൽ ഭാഗികമായി ശനിയാഴ്ച്ച വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി

പേരാമ്പ്ര : വടകര, ഓർക്കാട്ടേരി, തിരുവള്ളൂർ, കുറ്റ്യാടി, നാദാപുരം, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ. ബി യുടെ അറിയിപ്പ്. ഈ സ്ഥലങ്ങളിലെ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 11 കെ. വി ഫീഡറുകളിലാണ് വൈദ്യുതി മുടക്കം ഉണ്ടാവുക. ഇന്ന് മുതൽ 11 ശനിയാഴ്ച്ച വരെയാണ് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.

പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണം; റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം

പൂഴിത്തോട്: റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം രംഗത്ത്. പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട്ടില്‍ നടക്കുന്ന റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനുമാണ് കെ.സി.വൈ.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. ക്ലാരിസ, എം.എസ്.എം.ഐ. പ്രസിഡന്റ് അബിന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി ലിറ്റോ തോമസ്,

അനുവദനീമായതിലും അധികം മദ്യം കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ വേളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

നാദാപുരം: സ്കൂട്ടിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി വേളം സ്വദേശി അറസ്റ്റിൽ. വേളം ശാന്തിന​ഗറിൽ നാഗത്ത് താഴെ കുനി വീട്ടിൽ ചാത്തു മകൻ മുരളിയാണ് അറസ്റ്റിലായത്. നാദാപുരം എക്സ്സൈസ് റേഞ്ച് പാർട്ടി തൊട്ടിൽപ്പാലം കടേക്കച്ചാൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ കെ.എസ്.ബി.സി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോ​ഗിച്ച സ്കൂട്ടിയും എക്സെെസ്

കുറ്റ്യാടി ജലസേജന പദ്ധതിയെ കൈവിടാതെ സംസ്ഥാന ബജറ്റ്; കാര്‍ഷിക, കുടിവെള്ള മേഖലയ്ക്ക് ആശ്വാസമായ പദ്ധതിക്കായി അഞ്ച് കോടി രൂപ

കുറ്റ്യാടി: പ്രതിസന്ധികളില്‍ നിന്നും കുറ്റ്യാടി ജലസേജന പദ്ധതിയ്ക്ക മോചനം. 2023 സംസ്ഥാന ബജറ്റില്‍ പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത് 5 കോടി രൂപ. വര്‍ഷങ്ങളായി നവീകരണം കാത്തുകിടക്കുന്ന ഈ മേഖലയ്ക്ക് തുക വലിയ ആശ്വാസമാവും. പേരാമ്പ്ര, കുറ്റ്യാടി ഉള്‍പ്പെടെ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലെ ഭൂരിഭാരം ജനങ്ങളുടെയും കുടിവെള്ളം, കൃഷി ആവശ്യങ്ങള്‍ക്കായുള്ള പ്രധാന സ്രോതസ്സാണ് കുറ്റ്യാടി ജലസേജന പദ്ധതി.

കുറ്റ്യാടി നീര്‍ത്തട വികസനത്തിന് രണ്ട് കോടി, മത്സ്യ മേഖലയ്ക്കും തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വിവിധ പദ്ധതികൾ; സംസ്ഥാന ബജറ്റ് വിശദമായി നോക്കാം…

തിരുവനന്തപുരം: കുറ്റ്യാടി നീര്‍ത്തട വികസനത്തിനും മത്സ്യ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. കുറ്റ്യാടി നീര്‍ത്തട വികസനത്തിന് രണ്ട് കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മത്സ്യ മേഖലയ്ക്ക് 321 കോടിയും അനുവദിച്ചു. മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി. മത്സ്യ ബന്ധന ബോട്ടുകളുടെ എഞ്ചിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. മത്സ്യ ബന്ധന

error: Content is protected !!